Saturday, April 20, 2013

നാട്ടുകൽ 53 പാറപ്പുറം അൽ അഖ്സ ബുർദ ഖവാലി മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

നാട്ടുകൽ 53 പാറപ്പുറം അൽ അഖ്സ  ദർസ് ദശ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബുർദ ഖവാലി മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ, കേരളത്തിൽ നിന്നും പത്തു ടീമുകൾ മത്സരത്തിൽ പങ്കെടുത്തു . പരിസരത്ത് ഇത് വേറിട്ടൊരു അനുഭവമായി . മത്സരത്തിൽ അനാസാഗർ പള്ളിക്കുന്ന് മണ്ണാർക്കാട് ഒന്നും,ദാറുൽ ഹുദാ ചെമ്മാട് രണ്ടും , തിരുവനന്തപുരം ടീം മൂന്നും സ്ഥാനങ്ങൾ നേടി . 

മണ്ണാർക്കാട്‌ ടീമിലെ ഈ കുരുന്നുകൾ മനോഹര ഗാനാലാപനത്തിലൂടെ സദസ്സ്യരെ കയ്യിലെടുത്തു 

നിറഞ്ഞ സദസ്സ് 

ടീമുകളിൽ ഒന്ന് 



മണ്ണാർക്കാട് ടീമിൻറെ പ്രകടനം 

                                പ്രൊഫ ആലിക്കുട്ടി മുസ്ലിയാർ സംസാരിക്കുന്നു
ഉസ്താദ് മുസ്തഫ അഷ്‌റഫ്‌ കക്കുപ്പടി 

നെറ്റിലൂടെ തത്സമയ സംപ്രേഷണം ലോകമെമ്പാടും കാണാനുള്ള സൗകര്യം 



പ്രാർത്ഥന 





Friday, April 19, 2013

നാട്ടുകൽ അൻപത്തി മൂന്നാം മൈൽ പാറപ്പുറം അൽ അഖ്സാ ദർസ് ദശ വാര്ഷിക ആഘോഷങ്ങൾ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

നാട്ടുകൽ അൻപത്തി മൂന്നാം മൈൽ പാറപ്പുറം അൽ അഖ്സാ  ദർസ് ദശ വാര്ഷിക  ആഘോഷങ്ങൾ പാണക്കാട് അബ്ബാസലി ശിഹാബ്  തങ്ങൾ ഉദ്ഘാടനം ചെയ്തു . സയ്യിദ് ഇംബിചി കോയതങ്ങൾ , മുസ്തഫ  അഷ്രഫി കക്കുപ്പടി തുടങ്ങിയവർ സംബന്ധിച്ചു . ജലീൽ റഹ്മാനി വാണിയന്നൂർ  മുഖ്യ പ്രഭാഷണം നടത്തി . കൂടുതൽ ചിത്രങ്ങളിലൂടെ ... 




നാട്ടുകൽ അൻപത്തിമൂന്നാംമൈൽ അൽ അഖ്സ ദശ വാർഷിക സമ്മേളനത്തിനു ഉജ്ജ്വല തുടക്കം

തച്ചനാട്ടുകര :നാട്ടുകൽ അൻപത്തിമൂന്നാംമൈൽ അൽ അഖ്സ ദശ വാർഷിക സമ്മേളനത്തിനു ഉജ്ജ്വല തുടക്കം . മഹല്ല് പ്രസിഡണ്ട് ഹാജി കെ മുഹമ്മദ്‌ കുരിക്കൾ പതാക ഉയർത്തി . അസ്ലഹി സലിം ഹുദവി പ്രാർഥനക്ക് നേതൃത്വം നൽകി . മുസ്തഫ അഷ്‌റഫ്‌ കക്കുപ്പടി , ആബിദ് ഫൈസി , ലത്തീഫ് ഫൈസി , വി പി മമ്മദ് , കാഞ്ഞിരത്തിൽ ഹംസ തുടങ്ങിയവർ സംബന്ധിച്ചു . മൂന്നു ദിവസം ആഘോഷ പരിപാടികൾ നീണ്ടു നിൽക്കും. ഇന്ന് വൈകീട്ട്(19 04 13 ) പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ , സലിം ഹുദവി മറ്റത്തൂർ , സിറാജുധീൻ ,സൈദലവി ഫൈസി , തുടങ്ങിയവര സംബന്ധിക്കും , ജലീൽ രഹ്മാനി വാനിയന്നൂർ മുഖ്യ പ്രഭാഷണം നടത്തും. നാളെ . ഉച്ചക്ക് രണ്ടു മണിക്ക് കരിയർ ഗൈടൻസ് ക്ലാസ് നടക്കും . വൈകീട്ട് ബാവ ജീറാനിയുടെ പ്രഭാഷണം നടക്കും   പാറപ്പുറം മദ്രസ്സയ്ക്ക് എതിർവശത്ത് പ്രത്യേകം തയ്യാറാക്കിയ മൈതാനിയിൽ അഖില കേരള ബുർധ കവാലി മത്സരവും ഒരുക്കിയിട്ടുണ്ട് മത്സരങ്ങൾ ശനിയാഴ്ച (20. 04 . 13 )വൈകീട്ട് 7 മണിക്ക് ആരംഭിക്കും . ഞായറാഴ്ച സമാപന സമ്മേളനം സമസ്ഥ ഉപാധ്യക്ഷൻ എം ടി അബ്ദുള്ള കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും , സി കെ എം സാദിക് മുസ്ലിയാർ ,ഇസ്മായിൽ സഖാഫി തോട്ടുമുക്കം സി കെ മൊയ്ദുട്ടി മുസ്ലിയാർ , മുസ്തഫ അഷറഫ് കക്കുപ്പടി , റഷീദ് ആനക്കയം , കബീർ അൻവരി നാട്ടുകൽ ,തുടങ്ങിയവർ പങ്കെടുക്കും .  ദുആ സമ്മേളനത്തിനു ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും . മഅമൂൻ ഹുദവി വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തും