Friday, November 23, 2012

പെരിന്തല്‍മണ്ണയിലെ വ്യാജ ശിശുരോഗ വിദഗ്ദനെതിരെ പോലിസ് നടപടി...?nattukal53 ഇംപാക്റ്റ്‌


  • പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണയില്‍ അനധികൃതമായി ശിശുരോഗ വിദഗ്ദന്‍ എന്ന നിലയില്‍ ചികിത്സ നടത്തിവന്ന ഡോക്ടര്‍ക്കെതിരെ പോലിസ് നടപടി.എം ബി ബി എസ് മാത്രം യോഗ്യതയുള്ള ഡോക്ടര്‍ ,അനധികൃതമായി പേരിനൊപ്പം എം ബി ബി എസ്സിന് പുറമേ എം ഡി. ഡി എന്‍ ബി.എന്നീ യോഗ്യതകള്‍ എഴുതി ചേര്‍ത്താണ് രോഗികളെ  തെറ്റിധരിപ്പിച്ചിരുന്നത് .ആദ്യമായി ഈ വിവരം പുറത്തുവിട്ട ഈ സൈറ്റില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഒരു പ്രമുഖ സംഘടന ഇടപെട്ടതിനെ തുടര്‍ന്നാണ്‌ പോലിസ് നടപടി എന്നാണു സൂജന.ഒരു പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ഡോക്ടറുമായി സംസാരിച്ചതിനെ തുടര്‍ന്ന് .ശിശുരോഗ വിദഗ്ദന്‍ എന്ന ബോര്‍ഡ് മാറ്റി ശിശു രോഗ വിഭാഗം എന്ന് തിരുത്തിയിരുന്നു.ഈ ബോര്‍ഡുകളും ഇന്നലെ ആശുപത്രിയില്‍ എത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.കൂടുതല്‍ നടപടി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് സൂജന ഉണ്ട് .ശിശുരോഗവിഭാഗത്തില്‍ വളരെ പ്രാവീണ്യം നേടിയ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുയോജ്യമായ ചികിത്സ നിര്‍ണയിക്കാന്‍ കഴിയൂ എന്നിരിക്കെ ഈ ഡോക്ടര്‍ കടുത്ത തെറ്റാണ് ചെയ്തിരിക്കുന്നത്.പൂര്‍ണമായ രേഖകള്‍ കയ്യില്‍ കിട്ടുന്ന മുറക്ക് ഡോക്ടറുടെ പേരുവിവരങ്ങള്‍ പുറത്ത് വിടുന്നതാണ്.

Monday, November 19, 2012

പെരിന്തല്‍മണ്ണയില്‍ വ്യാജ ശിശു രോഗ വിദഗ്ദനോ ......? (എക്സ്ക്ലുസിവ്)

മുകളിലുള്ളത് വായിച്ചല്ലോ അല്ലെ...?ഇനി കാര്യത്തിലേക്ക് കടക്കാം.പെരിന്തല്‍മണ്ണയില്‍ ഈയിടെ ഒരു ആശുപത്രിയില്‍ ചാര്‍ജെടുത്ത ഡോക്ടര്‍  പേരിനൊപ്പം എം ബി ബി എസ് യോഗ്യതയ്ക്ക് പുറമേ എം ഡി .ഡി എന്‍ ബി എന്ന് ചേര്‍ത്ത് ശിശുരോഗ വിദഗ്ദന്‍ എന്നപേരില്‍ ചികിത്സ നടത്തുന്നതായി സൂജനകള്‍..എം ബി ബി എസ് യോഗ്യത ഉള്ളതാണെന്നും എന്നാല്‍ എം ഡി. ഡി എന്‍ ബി എന്ന് പേരിനൊപ്പം ചേര്‍ത്തത് മേല്‍ ഉത്തരവില്‍ പറയുന്നതുപോലെ കൌണ്‍സിലില്‍ രജിസടെര്‍ ചെയ്തിട്ടില്ലാത്തതാനെന്നും അറിയുന്നു.ഇല്ലാത്ത യോഗ്യത പേരിനൊപ്പം ചേര്‍ത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്തിരിക്കുന്നത്.വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഭാഗമാണ്‌ ശിശുരോഗ വിഭാഗം .ആ വിഭാഗത്തില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്ത ഒരാള്‍ ശിശു രോഗവിഭാഗം കൈകാര്യം ചെയ്താലുള്ള ഭവിഷത്ത് ആലോജിക്കാവുന്നതെയുള്ളൂ .പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ വച്ചുള്ള ഈ കളി അനുവദിച്ചുകൂടാത്തതാണ്.ഇക്കാര്യത്തില്‍  അന്ന്വേഷണം നടന്നു വരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതെയുള്ളൂ . ചികിത്സാ രംഗത്തെ കൊല്ലാ കൊലകള്‍ എന്ന പേരില്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ശ്രദ്ധയില്‍ പെട്ട ഒരാളാണ് പ്രശ്നം എന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്.നെറ്റ് വഴിയുള്ള വിളി ആയതിനാല്‍ ആളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.കൂടുതല്‍ ചോതിച്ചപ്പോള്‍ .കാര്യം അന്ന്വേഷിക്കൂ ..സത്യമാണെങ്കില്‍ പുറം ലോകത്തെ അറിയിക്കൂ എന്ന് പറഞ്ഞു .വരും ദിവസങ്ങളില്‍ സത്യം കണ്ടു പിടിക്കാം എന്ന വിശ്വാസത്തിലാണ് ഞങ്ങള്‍..