Sunday, February 19, 2012

കക്കാട്ടില്‍ ആലിയുടെ മകന്‍ മുസ്തഫ (45 ) നിര്യാതനായി .

തച്ചനട്ടുകര:ഇന്നൊരു ദുഃഖ വാര്‍ത്തയാണ് പറയുന്നത്.തള്ളച്ചിറ മാനിക്കപ്പരമ്പു കക്കാട്ടില്‍ ആലിയുടെ മകന്‍ മുസ്തഫ (45 ) നിര്യാതനായി അപൂര്‍വമായി കണ്ടുവരുന്ന  നരംബുകളും ,മസിലുകളും തളരുന്ന അപൂര്‍വ രോഗമാണ് നല്ല ആരോഗ്യമുണ്ടായിരുന്ന ഈ യുവാവിനെ തളര്‍ത്തിയത്.ശ്രീ ചിത്തിര ആശുപത്രിയിലും ,ആയുര്‍വേദ ആശുപത്രികളിലും നടത്തിയ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് മുസ്തഫ ശനിയാഴ്ച പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.ഈ യുവാവിന്റെ അകാലമരണം സുഹൃത്തുക്കള്‍ക്ക് കനത്ത ആഘാതമാണ് വരുത്തിയത്.ബസ് ജീവനക്കാരനായും ,ഗള്‍ഫിലും ജോലി നോക്കിയിരുന്ന ഇദ്ദേഹത്തിനു വന്‍ സുഹൃത്ത് വലയം തന്നെ ഉണ്ട്.ഉമ്മ:ആയിഷ ,ഭാര്യ:സാജിത.മക്കള്‍:മുഫീദ,മുജീബ്,മുനവിറ.മരുമകന്‍:ജുനൈസി .കുടുംബത്തിന്റെയും ,സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ ഈ വാര്‍ത്താ സൈറ്റും,വായനക്കാരും പങ്കു ചേരുന്നു.സര്‍വ ശക്തന്‍ പരലോക ജീവിതം പ്രകാശപൂരിത മാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.