Monday, September 19, 2011

മിന്നുന്നതെല്ലാം പൊന്നല്ല

അങ്ങിനെ കള്ളന്‍ ആ പാഠവും പഠിച്ചു .മിന്നുന്നതെല്ലാം പൊന്നല്ല .കള്ളന്‍ പാഠം പഠിച്ച സംഭവം മണലുംപുറത്താണ് .ഇന്നലെ പുലര്‍ച്ചെ മണലുംപുറത്തെ പള്ളിക്കുട്ടി ഗുപ്തന്റെ വീടിന്റെ ഓടു പൊളിച്ചു അകത്തു കടന്ന മോഷ്ടാവിനാണ് അമളി പിണഞ്ഞത് .കത്തിയുമെടുത്ത്‌ പള്ളിക്കുട്ടിയുടെ അടുത്തെത്തിയ മോഷ്ടാവ് ആഭരണങ്ങള്‍ ഊരിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു.ഇതിനിടെ മോഷ്ടാവ് പള്ളിക്കുട്ടിയുടെ കൈ വിരലില്‍ ഇറുകി ക്കിടന്ന മോതിരം ബലമായി ഊരി.പള്ളിക്കുട്ടിയുടെ കൈവിരലുകള്‍ക്ക് മുറിവേറ്റു .പൊന്നല്ലേ നല്ല കോള് പ്രതീക്ഷിച്ചു മോഷ്ടാവ് ഓടി മറഞ്ഞു.വലിയമോഷണമെന്ന തരത്തില്‍ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു.ജനം മുറ്റം നിറയെ തടിച്ചുകൂടി.ആക്രമണത്തില്‍ പകച്ചുപോയ പള്ളിക്കുട്ടി പതിയെ സാധാരണ അവസ്ഥയിലായി .കൂടി നിന്നവരോടായി പറഞ്ഞു,മണ്ണാര്‍ക്കാട്ടുനിന്നും അറപതു രൂപകൊടുത്തു വാങ്ങിയതാ മോതിരം .ജനങ്ങള്‍ക്ക്‌ ശ്വാസം നേരെ വീണെങ്കിലും ,സംഭവത്തിന്റെ ഗൌരവം വലുതാണ് .കത്തികാണിച്ചു കവര്‍ച്ചക്ക്എത്തിയത് പള്ളിക്കുട്ടിയുടെ വാടകവീട്ടില്‍ താമസിക്കുന്ന ചിറ്റൂര്‍ സ്വദേശി ആയിരുന്നു ഇദ്ദേഹത്തെ നാട്ടുകല്‍ പോലിസ് ചോദ്യം ചെയ്തുവരുന്നു .